Recent-Post

സിദ്ധാർത്ഥിയുടെ മരണം സിബിഐ അന്വേഷിക്കണം; കോൺഗ്രസ് പ്രതിഷേധയോഗം സംഘടിപ്പിച്ചു



നെടുമങ്ങാട്:
വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ രണ്ടാംവർഷ വെറ്റിനറി മെഡിക്കൽ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിയുടെ മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നെടുമങ്ങാട് കച്ചേരി നടയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. താലിബാൻ പോലുള്ള ഭീകര സംഘടനയെക്കാൾ കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ മാറിയെന്നും കേരളത്തിലെ ക്യാമ്പസുകളിൽ നിന്നും കേരളത്തിൽ നിന്നും തന്നെ എസ്എഫ്ഐ എന്ന സംഘടനയെ തുടച്ചുനീക്കണം എന്നും ടി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.




നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അർജുനൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് തേക്കട അനിൽകുമാർ, കല്ലയം സുകു, നെട്ടറച്ചിറ ജയൻ, അഡ്വക്കേറ്റ് അരുൺകുമാർ, എൻ. ഫാത്തിമ, മഹേഷ് ചന്ദ്രൻ, താഹിറബി വി, മഞ്ചയിൽ അനീഷ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments