Recent-Post

നെടുമങ്ങാട് അമ്മൻകൊട - കുത്തിയോട്ടം ഇന്ന്; കളക്ടർ അവധി പ്രഖ്യാപിച്ചു



നെടുമങ്ങാട്:
പ്രസിദ്ധമായ നെടുമങ്ങാട് അമ്മൻകൊട - കുത്തിയോട്ടം ഇന്ന് നടക്കും. മുത്താരമ്മൻ, മുത്തുമാരിയമ്മൻ, മേലാങ്കോട് ക്ഷേത്രങ്ങളിൽ നിന്ന് അമ്മദൈവങ്ങളുടെ പുറത്തെഴുന്നള്ളത്ത് കോയിക്കൽ മഹാദേവർ ക്ഷേത്രത്തിൽ സംഗമിച്ച്, കുത്തിയോട്ടക്കാർക്കൊപ്പം തിരികെ അതാത് ക്ഷേത്രങ്ങളിൽ പ്രവേശിക്കും. പരമ്പരാഗത ആചാരാനുഷ്ടാങ്ങളോടെ നടക്കുന്ന പ്രദക്ഷിണം കാണാൻ ആയിരക്കണക്കിന് ഭക്തർ ഒഴുകിയെത്തും. ഉച്ചകഴിഞ്ഞ് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നെടുമങ്ങാട് പൊലീസ് അറിയിച്ചു. നഗരസഭ പരിധിയിൽ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.




Post a Comment

0 Comments