

കല്ലറ പാങ്ങോട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റബര്‍ പുരയിടത്തിലാണ് നാസറുദ്ദീന്‍ തൂങ്ങിമരിച്ചത്. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാസറുദ്ദീന്റെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് അയല്‍വാസികളും നാട്ടുകാരും ഇവിടേക്ക് ഒടിയെത്തിയത്. എന്നാല്‍ അപ്പോഴേക്കും വീട് ഭാഗികമായി കത്തിയിരുന്നു.
.png)
തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സമീപത്തെ റബര്‍ പുരയിടത്തില്‍ നാസറുദ്ദീന്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ഇയാളും ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയായി നാസറുദ്ദീന്‍ ഇവിടെ ഒറ്റയ്ക്കായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പാങ്ങോട് പൊലീസ് കേസെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.