Recent-Post

തെങ്ങിന്റെ കൃഷിപരിചരണ മാർഗങ്ങളെക്കുറിച്ച് സെമിനാർ നടത്തി




അരുവിക്കര: മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും കല്പവൃക്ഷ ഫൗണ്ടേഷന്റെയും അരുവിക്കര കൃഷിഭവന്റെയും നേതൃത്വത്തിൽ തെങ്ങിന്റെ കൃഷിപരിചരണ മാർഗങ്ങളെക്കുറിച്ച് സെമിനാർ നടത്തി. അരുവിക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് രേണുകാ രവി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻറ് കളത്തറ മധു അധ്യക്ഷനായി.


മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രം എൻജിനിയർ ജി.ചിത്ര, സസ്യസംരക്ഷണവിഭാഗം ശാസ്ത്രജ്ഞ ബിന്ദു ആർ.മാത്യൂസ്, കൃഷിവിജ്ഞാനകേന്ദ്രത്തിലെ മറ്റു ശാസ്ത്രജ്ഞരായ മഞ്ജു തോമസ്, ജ്യോതി വർഗീസ് എന്നിവർ ക്ലാസെടുത്തു.


Post a Comment

0 Comments