Recent-Post

നഗരസഭ ബജറ്റ് ജനങ്ങളോട് ഒരു തരത്തിലും നീതിപുലർത്താത്തതാണെന്ന് യുഡിഎഫ് കൗൺസിലർമാർ



നെടുമങ്ങാട്:
2024-25 സാമ്പത്തീക വർഷത്തെ നഗരസഭ ബജറ്റ് ജനങ്ങളോട് ഒരു തരത്തിലും നീതിപുലർത്താത്തതാണെന്ന് യുഡിഎഫ് കൗൺസിലർമാർ. 'നഗരസഭയിലെ റോഡുകൾ തകർന്ന് കിടന്നിന്ന് കാലങ്ങളായി ഈ റോഡുകൾ പുനർനിർമ്മിക്കുന്നതിന് ഒരു വാർഡിൽ പരമാവധി 10 ലക്ഷം രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഈ തുകയ്ക്ക് എന്ത് വികസനം നടത്താൻ കഴിയും എന്ന് അധികാരികൾക്ക് പോലും അറിയില്ല. 




'പണമില്ലാതെ പദ്ധതികൾ പാതിവഴിയിലാണ്. നഗരസഭയുടെ പ്രധാന വരുമാനമായ വാടക പിരിച്ചെടുക്കുന്നതിൽ ഗുരുതര വീഴ്ച്ചയാണ് നടന്ന് വരുന്നത്. പണമില്ലാത്തത് കാരണംലൈഫ് പദ്ധതി, നഗരതൊഴിലുറപ്പ് പദ്ധതി, തുടങ്ങി നിരവധി കാര്യങ്ങൾ നിലച്ചിട്ട് മാസങ്ങളായി. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തീക കെടുകാര്യസ്ഥതയ്ക്ക് കുടപിടിക്കുന്ന തരത്തിലാണ് നഗരസഭാ ബഡ്ജറ്റ് എന്ന് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ പുങ്കുംമൂട് അജി പറഞ്ഞു.


Post a Comment

0 Comments