Recent-Post

നെടുമങ്ങാട്ട് ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘം പിടിയിൽ




നെടുമങ്ങാട്: നെടുമങ്ങാട്ട് ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘം പിടിയിൽ. കൊല്ലം ചവറ ഇടതുരുത്തി നഹാബ് മൻസിൽ നിന്നും മണക്കാട് കരിമഠം കോളനിയിൽ വാടകക്ക് താമസിക്കുന്ന നജീബ് (28) ൻ്റെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ഉൾപ്പെട്ട സംഘമാണ് ജ്വല്ലറിയിൽ മോഷണം നടത്തിയത്.




നഗരത്തിലെ സ്വർണക്കടയിൽ ഷട്ടറിൻ്റെ ലോക്ക് തകർത്ത് അകത്ത് കയറി സ്വർണാഭരണങ്ങളും വെളളി ആഭരണങ്ങളും പണവും മോഷണം ചെയ്തെടുത്ത സംഘത്തെയാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തിയത്. മുഖം മൂടി ധരിച്ച് കൃത്യം നടത്തിയതിനാൽ ഏറെ ദുഷ്‌ക്കരമായിരുന്ന അന്വേഷണം സൈബർ സെല്ലിൻ്റെയും മറ്റും സഹായത്തോടെ ഏറെ വൈദഗ്ദ്യത്തോടെ അന്വേഷണം നടത്തിയതിനാലാണ് കുറ്റവാളികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ സാധിച്ചത്. സ്ത്രീ പീഢന കേസിൽ നേരത്തേ പ്രതിയായിരുന്ന നജീബിനെ ജ്വല്ലറിയിലും വാസസ്ഥലത്തും സ്വർണം വിപണനം ചെയ്ത സ്ഥലങ്ങളിലും എത്തിച്ച് തെളിവുകൾ ശേഖരിച്ചു. മോഷണ മുതലുകൾ കണ്ടെത്തി.


തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായൺ ഐപിഎസിൻ്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി ബി. ഗോപകുമാറിൻ്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ബി, പ്രിൻസിപ്പൽ എസ്ഐ മുഹ്സിൻ, എസ് ഐമാരായ ഷാലു, ഷിബു, സാജു, സുരേഷ് എസ്‌സിപിഒമാരായ ബിജു സി, ബിജു ആർ, ബിജു ജി.ബി, സതികുമാർ, ഉമേഷ്‌ ബാബു, അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയത്.

 

Post a Comment

0 Comments