Recent-Post

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


നെടുമങ്ങാട്: കൊല്ലംകാവിനു സമീപം ബൈക്കും കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലംകാവ് മാടങ്കാവ് ഷിജു ഭവനിൽ ഷിജു (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 ഓടെ ആണ് സംഭവം.



മാനന്തവാടിയിൽ നിന്ന് നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസിനടിയിലേക്ക് വളവിൽ ഓവർട്ടേക്ക് ചെയ്യുന്നതിനിടയിൽ കാറിൽ തട്ടി ഷിജു സഞ്ചരിച്ചിരുന്ന ബൈക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഷിജുവിന്റെ രണ്ട് കാലിലും ബസ് കയറിയ നിലയിലായിരുന്നു. ബസ് പിന്നിലേക്ക് എടുത്താണ് ഇയാളെ പുറത്തെടുത്തത്. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡീസൽ മെക്കാനിക് വർക്‌ഷോപ്പിലെ ജോലിക്കാരനാണ് ഷിജു. ഷിജുവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

0 Comments