നെടുമങ്ങാട്: കരമന ആറിൽ കൂവക്കുടിയിൽ കാണാതായ വെള്ളനാട്, അനൂപ് അവന്യൂ, സരിതാ ഭവനിൽ സോമൻ (60)ന്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ഇന്നലെ പുലർച്ചേ 5 മണിയോടെ വീട്ടിൽ നിന്നും പോയതാണ്. സോമൻ്റെ മൂത്ത മകൾ പുഷ്പറാണി രാവിലെ 8 മണിയോടെ പാൽ വാങ്ങാനായി കൂവക്കുടിയിൽ പാലത്തിന് സമീപത്തെ കടയിൽ എത്തിയപ്പോഴാണ് പാലത്തിനരികിൽ സോമന്റെ ആക്റ്റീവ സ്കൂട്ടർ കാണുന്നത്. സ്കൂട്ടറിൻ്റെ താക്കോൽ, മരം വെട്ടാൻ ഉപയോഗിക്കുന്ന കത്തിയും ഹെഡ് ലൈറ്റും സ്കൂട്ടറി തന്നെ ഉണ്ടായിരുന്നു. തുടർന്ന് പോലീസിനെ അറിയിക്കുയായിരുന്നു.

സോമൻ കരമന ആറിൽചാടി ആത്‍മഹത്യ ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഫയർഫോഴ്സും സ്‌കൂബ ടീമും തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. ഇന്ന് രാവിലെ 10.30 യോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാനസീക പ്രശ്നമുള്ള ആൾ ആണെന്നും 5 മാസത്തിന് മുന്നേ ചികിൽസയിൽ ആയിരുന്നു എന്നും വർഷങ്ങൾക്ക് മുന്നേ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഭാര്യ: ഓമന. മക്കൾ: പുഷ്പ റാണി, പരേതയായ സരിതാ റാണി. മരുമക്കൾ: പൈങ്കിളി, ബിനു.എസ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.