Recent-Post

ഉഴമലയ്ക്കൽ ലക്ഷ്മിമംഗലം അവാർഡ് ഫോർ എക്സലന്റ്സ് ഐ. എസ്. ആർ. ഒ. ചെയർമാൻ ഡോ. എസ്. സോമനാഥന്



തിരുവനന്തപുരം
: ഉഴമലയ്ക്കൽ ശ്രീ ലക്ഷ്മിമംഗലം ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് ഈ വർഷത്തെ ലക്ഷ്മിമംഗലം അവാർഡ് ഫോർ എക്സലന്റ്സ് മലയാളം ശാസ്ത്രജ്ഞനും, ഐ. എസ്. ആർ. ഒ. ചെയർമാനും, സെക്രട്ടറി ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസും, ചന്ദ്രയാൻ 3 യുടെ വിജയശില്പിയുമായ ഡോ.എസ്. സോമനാഥന്. ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.


2024 ഫെബ്രുവരി 15ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളാ നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ അവാർഡ് സമ്മാനിക്കും. ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ, അടൂർ പ്രകാശ് എം. പി, എ. എ. റഹിം എം. പി, ജി. സ്റ്റീഫൻ എം. എൽ. എ, ജില്ലാ ജഡ്ജി ശേഷാദ്രിനാഥൻ. എൻ, ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജെ. ലളിത തുടങ്ങിയവർ പങ്കെടുക്കും.


Post a Comment

0 Comments