Recent-Post

ശതാബ്ദി ആഘോഷ സംഘാടക സമിതി ഓഫിസ് ഉദ്‌ഘാടനം ചെയ്തു



ആനാട്: ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ സംഘാടക സമിതി ആഫീസ് ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. 2024 ഫെബ്രുവരി 3 ന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ശതാബ്ദി ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത്.



ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.പ്രഭാകുമാർ, സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സിപിഎം ഏരിയാ കമ്മിറ്റി അംഗം റ്റി.എസ് ബൈജു, സഹകാരികളും ബാങ്ക് ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി. ഫെബ്രുവരി 12 വരെ നീണ്ടുനിൽക്കുന്ന ആനാട് മേളയും വൈവിധ്യമാർന്ന കലാപരിപാടികളും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.


Post a Comment

0 Comments