Recent-Post

വിദ്യാർത്ഥികൾ വൃത്തിയാക്കി നിർമ്മിച്ച പൂന്തോട്ടം പോത്തുകൾ നശിപ്പിച്ചു


നെടുമങ്ങാട്: നഗരസഭ മുക്കോലയ്ക്കലിലെ കുട്ടികളുടെ കൊട്ടാരം പാർക്കിന് സമീപം മാലിന്യം അടിഞ്ഞുകൂടിയിരുന്ന സ്ഥലത്ത് വിദ്യാർത്ഥികൾ വൃത്തിയാക്കി നിർമ്മിച്ച പൂന്തോട്ടം പോത്തുകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാർ ശുചീകരിച്ച് 'സ്നേഹാരാമം"ഒരുക്കിയിരിന്നു. വിദ്യാർത്ഥികൾ നിർമിച്ച പൂന്തോട്ടം തൊട്ടടുത്ത ദിവസം പോത്തുകൾ നശിപ്പിച്ചു.



പോത്തുകളുടെ ഉടമയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ടൗൺ വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ഉടമയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാരും എൻ.എസ്.എസ് വോളന്റിയർമാരും പ്രതിഷേധാത്തിലാണ്.


Post a Comment

0 Comments