Recent-Post

കരകുളം കൂട്ടപാറയിൽ പൈപ്പ് പൊട്ടി; മൂന്നു ദിവസം കരകുളം പഞ്ചായത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും



നെടുമങ്ങാട്
: കരകുളം കൂട്ടപാറയിൽ പൈപ്പ് പൊട്ടി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് 300 എം എം ഡി ഐ പൈപ്പ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൈപ്പ് പൊട്ടിയത്. കരകുളം പഞ്ചായത്തിൽ പൂർണമായും മൂന്നു ദിവസത്തേക്ക് ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. പൈപ്പ് പൊട്ടി വെള്ളം തെങ്കാശി റോഡിലേക്ക് ഒഴുകി അല്പം നേരം ഗതാഗതം തടസ്സപ്പെട്ടു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉടനെ സ്ഥലത്തെത്തി അറ്റകുറ്റപണികൾ ആരംഭിച്ചു.




Post a Comment

0 Comments