തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന 39 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേള രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും പാലക്കാട് ജില്ലയിലെ സ്കൂളുകൾ. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ 43പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 32 പോയിന്റുമായി ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളും 27 പോയിന്റുമായി ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രണ്ടാം ദിനം 5 മീറ്റ് റിക്കാർഡുകൾക്കാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
400 മീറ്റർ സീനിയർ ബോയ്സിലും ഗേൾസിലും പാലക്കാടിന്റെ അൽ ഷമാൽ ഹുസൈൻ എം ഐ, 53.71 സെക്കന്റുമായും, നഹ് ല എസ് 1 മിനിറ്റ് 8.5 സെക്കന്റുമായും മീറ്റ് റിക്കാഡ് സ്ഥാപിച്ചു. സബ് ജൂനിയർ ബോയ്സിൽ 59.97 സെക്കന്റുമായി കോഴിക്കോട് വെസ്റ്റ് ഹിൽ ടെക്നിക്കൽ ഹൈസ്കൂളിന്റെ ജിതിൻ ഷൈജു അരുൺ മീറ്റ് റിക്കാർഡ് സ്ഥപിച്ചു. ജൂനിയർ ബോയ്സ് ബ്രോഡ് ജംപിൽ തിരുവനന്തപുരം കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂളിന്റെ അജ് മോൻ ജോസഫ് എ 5.97 മീറ്ററുമായി മീറ്റ് റിക്കോർഡ് സ്ഥാപിച്ചു. ജൂനിയർ ഗേൾസ് ഹൈ ജംപിൽ പാലക്കാട് ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിന്റെ വൈഷ്ണവി സി എസ്1.22 മീറ്ററുമായും മീറ്റ് റിക്കാർഡ് സ്വന്തമാക്കി. ടിപ്പിൽ ജംപ് സീനിയർ ബോയ്സിൽ ആലപ്പുഴ കാവാലം ടി എച്ച് എസിലെ അഭിഷേക് വി.എം, ജൂനിയർ ബോയ്സിൽ കൃഷ്ണപുരം ടി എച്ച് എസിന്റെ അൻസിൽ എൻ, സീനിയർ ബോയ്സ് ജാവലിൻ ത്രോ യിൽ മലപ്പുറം മഞ്ചേരി ടി എച്ച് എസിന്റെ അദേർശ് . പി, ജൂനിയർ ബോയ്സിൽ പാലക്കാടിന്റെ അഭിൻ എസ്, സീനിയർ ഗേൾസിൽ നരുവമ്പ്രം കണ്ണൂർ ടി എച്ച് എസിലെ ദേവിക കെ. വി, 100 മീറ്റർ സീനിയർ ബോയ്സിൽ ആദിത്യൻ എസ് ( ചിറ്റൂർ ), ജൂനിയർ ബോയ്സ് മുഹമ്മദ് ബാസിൽ ഇ ബി (കൊടുങ്ങല്ലൂർ ,തൃശൂർ ), സബ് ജൂനിയർ ബോയ്സിൽ ജിഷ്ണു ദാസ് ( ഷൊർണൂർ ), സീനിയർ ഗേൾസിൽ അനശ്വര കൃഷ്ണ വി ( ചിറ്റൂർ ), ജൂനിയർ ഗേൾസിൽ വൈഷ്ണവി സി എസ് ( ഷൊർണൂർ ), 400 മീറ്റർ ജൂനിയർ ബോയ്സിൽ ജീവ .ജെ ( ചിറ്റൂർ ), ജൂനിയർ ഗേൾസിൽ ജിഷ. ജെ (പാലക്കാട് ), 1500 മീറ്റർ സീനിയർ ബോയ്സിൽ ശ്രീജിത് എസ് ( ചിറ്റൂർ ), ജൂനിയർ ബോയ്സിൽ ദേവാനന്ദ് ഇ എം (വെസ്റ്റ് ഹിൽ ), ഷോട്ട് പുട്ട് സീനിയർ ബോയ്സിൽ വസുദേവ് കെ.വി (ചെറുവത്തൂർ, കാസർകോട്), ജൂനിയർ ബോയ്സ് അശ്വിൻ സന്തോഷ് (വടകര, കോഴിക്കോട്), സീനിയർ ഗേൾസിൽ ആതിര. ജി (മൊഗ്രാൽ പുത്തൂർ കാസർകോട്), ജൂനിയർ ഗേൾസിൽ നവമി അഭിലേഷ് (പാല, കോട്ടയം), സീനിയർ ബോയ്സ് ഹൈ ജംപിൽ ഷെസിൻ ബിൻ റഫീഖ് (കുറ്റിപ്പുറം, മലപ്പുറം), ജൂനിയർ ബോയ്സിൽ അരുൺ കെ.എ (ചെമ്പു കാവ്, തൃശൂർ) സീനിയർ ഗേൾസിൽ അന്ന ബെന്നി ഫിലിപ്പ് (ഹരിപ്പാട് ,ആലപുഴ), സബ് ജൂനിയർ ബോയ്സിൽ നികേത് ചെമ്പോടൻ പോയിൽ (പയ്യോളി, കണ്ണൂർ) എന്നിവർ ഒന്നാം സ്ഥാനത്തെത്തി.
നാളെ രാവിലെ 6:30 മുതൽ തുടർ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് 3:30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനദാനം ഭക്ഷ്യ സിവിൽ സപ്ലൈസ് പൊതു വിതരണ മന്ത്രി അഡ്വ. ജി.ആർ അനിൽ വിതരണം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകുന്ന സമാപന യോഗത്തിൽ എംപിമാരായ ശശി തരൂർ, അടൂർ പ്രകശ്, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, കെ അൻസലൻ, ജി സ്‌റ്റീഫൻ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ സി എസ് ശ്രീജ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ: രാജശ്രീ .എം.എസ്, ജനറൽ കൺവീനർ ബിന്ദു. ആർ എന്നിവർ പങ്കെടുക്കും.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.