തിരുവനന്തപുരം: 39 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയുടെ പ്രസ്സ് മീറ്റ് തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് ഹാളിൽ നടന്നു. മേളയുടെ സംഘാടക സമിതി ചെയർമാനും ഭക്ഷ്യ സിവിൽ സപ്ലെസ് വകുപ്പ് മന്ത്രിയുമായ ജി.ആർ. അനിൽ, വർക്കിംഗ് ചെയർ പേഴ്സൺ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ ) സുൽഫിക്കർ എ, സ്കൂൾ സൂപ്രണ്ട് ബിന്ദു. ആർ തുടങ്ങിയവരും സ്കൂളിലെ അദ്ധ്യാപകരും പങ്കെടുത്തു.
നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിന്റെ സംഘാടക ചുമതലയിൽ ജനുവരി 12, 13, 14 തീയതികളിലായി പാളയത്തെ യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിലാണ് കായിക മേള. സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ 9 ഐഎച്ച്ആർഡി സ്കൂളുകൾ എന്നിവയിൽ നിന്ന് ആയിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്നു. ഉദ്ഘാടനം ജനുവരി 12 ന് വൈകിട്ട് 3:30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിക്കും. ജനുവരി 14 ന് ഞായറാഴ്ച വൈകിട്ട് 3:30 നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.