Recent-Post

പാലോട് മേള 2024; ഫെബ്രുവരി 7 മുതല്‍ 16 വരെ





പാലോട്: 61-ാമത് പാലോട് മേളയും ദേശീയ മഹോത്സവമായ കന്നുകാലിച്ചന്തയും കാര്‍ഷിക കലാ സാംസ്‌കാരിക മേളയും വിനോദസഞ്ചാര വാരാഘോഷവും 2024 ഫെബ്രുവരി 7 മുതല്‍ 16 വരെ നടക്കും. വ്യത്യസ്തവും ജനങ്ങളെ ആകര്‍ഷിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമായ സംവിധാനങ്ങള്‍കൊണ്ട് മേള ഇത്തവണയും മികച്ചതക്കുവാൻ സംഘാടക സമിതി ശ്രമിച്ചിട്ടുണ്ട്.
 


വിജ്ഞാനപ്രദമായ സെമിനാറുകള്‍, മന്ത്രിമാരും മറ്റു സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, വിവിധങ്ങളായ കലാ പരിപാടികള്‍, കുട്ടികള്‍ക്കായുള്ള ചിത്രചനാ മത്സരങ്ങള്‍, സംസ്ഥാനതല കബഡി, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, പുഷ്പ, ഫലസസ്യ പ്രദര്‍ശനവും വില്‍പനയും, നൂറിലധികം പ്രദര്‍ശന, വിപണന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കന്നുകാലിച്ചന്ത, ഫുഡ് ഫെസ്റ്റ് എന്നിവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 7ന് രാവിലെ 9ന് മേള ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു നിര്‍വഹിക്കും.

Post a Comment

0 Comments