
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനങ്ങോട്ടേല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന് വാങ്ങി നല്കിയ ആധുനിക യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക് പൊടിക്കുന്ന ഷെര്ഡിങ് മെഷീന്, ബോട്ടിലുകളും മറ്റു പ്ലാസ്റ്റികുകളും ബണ്ടിലാക്കുന്നതിനുള്ള ബൈലിങ് മെഷീന്, തൊഴിലാളികള്‍ക്ക് ലൈനായി നിന്ന് പാക്കു ചെയ്യുന്നതിനുള്ള കണ്‍വെയര്‍ ബെല്‍റ്റ്, പ്ലാസ്റ്റിക് ക്ലീന്‍ ചെയ്യുന്നതിനുള്ള ഡി ഡെസ്റ്റര്, സാധനങ്ങള്‍ ലോഡു ചെയ്യുന്നതിനുള്ള വീല്‍ ബാരോ തുടങ്ങിയവയാണ് നഗരസഭ വാങ്ങി നല്‍കിയത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് അജിത സ്വാഗതം പറഞ്ഞു. വൈസ് ചെയര്മാന് എസ് രവീന്ദ്രന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി ഹരികേശന്‍ നായര്‍, പി വസന്തകുമാരി, ബി സതീശന്, എസ് സിന്ധു, നഗരസഭ മുന്‍ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.