Recent-Post

മഹാത്മാ ഗാന്ധി യുടെ 76ആമത് രക്ത സാക്ഷിത്വം അമൃത കൈരളി വിദ്യാഭവനിൽ ആചരിച്ചു



നെടുമങ്ങാട്
: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി യുടെ 76ആമത് രക്ത സാക്ഷിത്വം നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ സമുചിതമായി ആചരിച്ചു. ഗാന്ധി സ്മൃതി, ദേശ ഭക്തി ഗാനം, സർവ്വ മത പ്രാർഥന എന്നിവ സംഘടിപ്പിച്ചു. രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി അമർനാഥ്‌ ഗാന്ധിജിയുടെ വേഷമണിഞ്ഞു.




സ്‌കൂൾ മാനേജർ ജി. എസ്. സജികുമാർ, പ്രിൻസിപ്പൽ എസ്. സിന്ധു എന്നിവർ സംസാരിച്ചു. സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗം നേതൃത്വം നൽകി.



Post a Comment

0 Comments