Recent-Post

ജോയിന്റ് കൗൺസിൽ അംഗത്വ വിതരണ ക്യാമ്പയിൻ


നെടുമങ്ങാട്:
ജനുവരി 5 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ജോയിന്റ് കൗൺസിൽ അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൽ ആരംഭിച്ചു. നെടുമങ്ങാട് റവന്യു ടവർ അങ്കണത്തിൽ നടന്ന പരിപാടിയിൽ അംഗത്വ വിതരണ കൂപ്പൺ നൽകി ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.എസ് സജീവ് ഉദ്ഘാടനം ചെയ്തു.



നെടുമങ്ങാട് മേഖലാ പ്രസിഡന്റ്‌ എച്ച്.എൻ.ബ്രൂസ്ഖാൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ ലിജു ആർ.എൽ, രമേഷ്ബാബു. ആർ, ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി അച്ചു.എം, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ശാരിക ഗോപാൽ, സെക്രട്ടറി ദേവി തുടങ്ങിയവർ സംസാരിച്ചു. ദിവ്യ.ആർ, ജയലക്ഷ്മി, ആര്യ, ഉമേഷ്‌, പ്രവീൺ പി നായർ, ആകർഷ്, ജെ.കെ ഷിബു. അഭിലാഷ്.എസ് എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments