നെടുമങ്ങാട്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ബി.ആർ.സി പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥി കൾക്കായി മൂന്നു ദിവസത്തെ നോൺ റെസിഡൻഷ്യൽ പരിശീലനമായ IDEA 23 (Initiative to Develop Entrepreneurial Attitudes) വെള്ളനാട് ദേവിവിലാസം എൻഎസ്എസ് കരയോഗം ഹാളിൽ വച്ചു സംഘടിപ്പിച്ചു. സംരംഭകത്വ നൈപുണി വികസനം, സംരംഭകത്വം ഏറ്റെടുക്കാനുള്ള കഴിവ്, അറിവ്, മനോഭാവം, ആത്മവിശ്വാസം എന്നിവ വിദ്യാർഥികളിൽ വർധിപ്പിക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നെടുമങ്ങാട് ബിആർസിയുടെ കീഴിൽ ഉള്ള അഞ്ച് സ്കൂളുകളിൽ നിന്നായി 46 വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം വെള്ളനാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ രാജശ്രീ നിർവഹിച്ചു.

ഉദ്‌ഘാടനയോഗത്തിൽ ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കുമാരി.വി. ഗംഗ അധ്യക്ഷ ആയിരുന്നു. ആർപി ബീന കുമാരി പദ്ധതി വിശദീകരണം നടത്തി. തുടർന്ന് നടന്ന പരിശീലനത്തിൽ ആർപിമാരായ ബീന, ദീപ, പ്രിയ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. അമ്പാടി ഡയറി ഫാമിലേക്കുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി. ചെയർമാൻ മഹേന്ദ്രൻ നായരുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.

.png)
സമാപന സമ്മേളനം അമ്പാടി ഡയറി പ്രോഡക്റ്റ് ചെയർമാൻ മഹേന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു. ഇത്തരത്തിലുള്ള ക്യാമ്പുകൾ കാലികപ്രസക്തമാണെന്നും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള സംരഭകത്വ വികസനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന സർക്കാർ നടപടി പ്രോത്സാഹജനകമാന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി. കുട്ടികൾ നടത്തിയ ക്യാമ്പ് അവലോകനത്തിൽ മൂന്ന് ദിവസങ്ങളിലായി തങ്ങൾക്ക് ലഭിച്ച മികച്ച ക്യാമ്പ് അനുഭവങ്ങൾ അവർ പങ്കുവെച്ചു. മികച്ച സംരംഭകരാകുന്നതിനുള്ള അടിസ്ഥാന ആശയങ്ങളും ആത്മവിശ്വാസവും ക്യാമ്പിലൂടെ നേടാനായതായി അവർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് മികച്ച അനുഭവങ്ങൾ പകർന്നു നൽകുന്നതിന് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐഡിയ 23 ന് കഴിഞ്ഞുവന്നു സംഘാടകർ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.