Recent-Post

അല്ലാമാ ഇക്ബാൽ കോളേജിൽ ബിരുദ ദാനം




നെടുമങ്ങാട്: പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളേജിൻറെ 2021 - 23 എം. ബി.എ ബാച്ചിന്റെ ബിരുദ ദാനം നടന്നു. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. ഡോ. രാഖിം രജ് മുഖ്യ അതിഥിയായിരുന്നു.




ഇക്ബാൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. റസീന, ഇഖ്ബാൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ്, സെൽവരാജൻ, ഡോ. വി കെ ഷൈനി, ഡോ.സഞ്ജയ് ഭാസ്കരൻ, വിശ്വനാഥൻ, അബ്ദുൽ സഫീർ, ഡോ. ധന്യ, സുഹറ, അർച്ചന, സുബി ഖാൻ, സുധീർ, അനൂപ്, ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു. 2003 ൽ സ്ഥാപിച്ച കോളേജിന്റെ 19ാം ബാച്ചിന്റ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം ആയിരുന്നു നടന്നത്.



Post a Comment

0 Comments