Recent-Post

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയുടെ അവസാന ഘട്ട അവലോകന യോഗം നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്നു



നെടുമങ്ങാട്: 39 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയുടെ അവസാന ഘട്ട അവലോകന യോഗം ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്നു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ വാർഡ് കൗൺസിലർ എൻ.ബിജു, സ്കൂൾ സൂപ്രണ്ട് ബിന്ദു. ആർ വിവിധ സബ് കമ്മിറ്റി ജോയിന്റ് കൺവീനർമാരും ജീവനക്കാരും പങ്കെടുത്തു.



നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിന്റെ സംഘാടക ചുമതലയിൽ ജനുവരി 12,13,14 തീയതികളിലായി പാളയത്തെ യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിലാണ് കായിക മേള നടക്കുന്നത്. സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ 9 ഐ എച്ച് ആർ ഡി സ്കൂളുകൾ എന്നിവയിൽ നിന്ന് ആയിരത്തോളം പ്രതിഭകൾ പങ്കെടുക്കും. ഉദ്ഘാടനം ജനുവരി 12 ന് വൈകിട്ട് 3:30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിക്കും. ജനുവരി 14 ന് ഞായറാഴ്ച വൈകിട്ട് 3:30 നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും.


Post a Comment

0 Comments