Recent-Post

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍


തിരുവനന്തപുരം:
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനായി 'ആപ്' നിര്‍മ്മിച്ചവരില്‍ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്.



സി ആര്‍ കാര്‍ഡ് എന്ന ആപ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ് നിര്‍മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.


Post a Comment

0 Comments