Recent-Post

ആർച്ച് - പാണയം റോഡിൻ്റെ മൂന്നാം ഘട്ട നവീകരണം തുടങ്ങി



ആനാട്:
പഞ്ചായത്തിലെ ആർച്ച് - പാണയം റോഡിൻ്റെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ ശ്രീകല അദ്ധ്യക്ഷത വഹിച്ചു.


 
എം.എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയാണ് മൂന്നാം ഘട്ട നവീകരണത്തിന് അവദിച്ചത്. 2 കി.മീറ്ററിൽ കൂടുതൽ നീളവും 8 മീറ്റർ വീതിയുമുള്ള പാണയം ആർച്ച് റോഡിൻ്റെ പ്രദേശങ്ങളിൽ 500 ൽപരം കുടുംബങ്ങൾ താമസിക്കുന്നു. വളരെ ദുർഘടാവസ്ഥയിലുള്ള ഈ റോഡ് രണ്ട് ഘട്ടങ്ങളിലായി 65 ലക്ഷം അനുവദിച്ച് നവീകരിച്ചിരുന്നു. റോഡ് നവീകരിക്കുന്നതിലൂടെ മണ്ഡലത്തിലെ മറ്റൊരു തെരഞ്ഞെടുപ്പു വാഗ്ദാനമാണ് സഫലമാകുന്നത്. ആർച്ച് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പാണയം നിസാർ, ബ്ലോക്ക് മെമ്പർ റ്റി ശ്രീകുമാർ, റീന തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments