


തനിക്ക് അവസരം നിഷേധിച്ചവരെ പിന്നീട് പല തവണ കണ്ടുമുട്ടിയെങ്കിലും അതിന്റെ പരിഭവം ഒന്നും തന്നെ വിജയകാന്ത് കാണിച്ചിരുന്നില്ല. ഒരു സിനിമ കഥ പോലെ എല്ലാവർക്കും കേട്ടിരിക്കാവുന്ന മറ്റൊരു കഥ കൂടിയുണ്ട് വിജയകാന്തിന്. തിരുവനന്തപുരത്തെ ഒരു ഗോൾഡ് കവറിംഗ് സ്ഥാപനത്തിന്റെ ഉടമയായ കഥ. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ആ കഥ അറിയേണ്ട ഒന്നാണ്.വിജയകാന്തിന്റെ അച്ഛൻ ഒരു അരിമില്ലുടമയായിരുന്നു. അദ്ദേഹത്തിന്റെ മധുരയിലെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയുടെ വീട് ചാല പിള്ളയാർകോവിൽ ലെയ്നിലായിരുന്നു. അന്ന് തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്ഥാപനമായിരുന്നു 'ജ്യോതി ജ്വല്ലറി മാർട്ട്'. മുത്തുലക്ഷ്മിയുടെ ഭർത്താവ് കണ്ണനായിരുന്നു അതിന്റെ ഉടമ. കുട്ടിക്കാലത്ത് മുത്തുലക്ഷ്മിയുടെ വീട്ടിൽ പോകുമ്പോൾ ഇടയ്‌ക്കൊക്കെ അവിടെ പോകുമായിരുന്നു.എപ്പോഴും നല്ല തിരക്കായിരുന്നു കടയിൽ.
എന്നാൽ പെട്ടെന്ന് ഒരു ദിവസം മുത്തുലക്ഷ്മിയുടെ ഭർത്താവ് മരിച്ചതോടെ ജ്യോതി ജുവലറി വലിയ പ്രതിസന്ധിയിലേക്ക് കടന്നു. ഇനി സ്ഥാപനം മുന്നോട്ടുപോകില്ലെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. ഈ ഘട്ടത്തിൽ അവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഏഴ് ലക്ഷം രൂപ കൊടുത്ത് വിജയകാന്ത് കട വാങ്ങിയത്. എന്നാൽ എന്തുകൊണ്ടോ ഈ കട വിജയകരമായി നടത്താൻ വിജയകാന്തിന് കഴിഞ്ഞില്ല. പിന്നീട് എപ്പോഴോ ജുവലറി അടച്ചുപൂട്ടേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം മറ്റാർക്കോ കട വിറ്റ് ഒഴിവാക്കി.
ഓണക്കാലത്ത് തിരുവനന്തപുരത്തെത്തും: ഓണക്കാലങ്ങളിൽ വിജയകാന്ത് തിരുവനന്തപുരത്ത് എത്താറുണ്ട്. നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കുമൊക്കെ കണ്ട് കടയിൽ അങ്ങനെ ഇരിക്കും. അന്ന് ചാലയിലായിരുന്നു താമസിച്ചത്. വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും സിനിമയിൽ ചാൻസ് തേടി ഓരോ വാതിലുകൾ മുട്ടും. ഒടുവിൽ ഈ ക്ഷീണം മാറ്റാൻ ജുവലറിയിൽ വന്നിരിക്കും. തിരുവനന്തപുരത്തെ ഒട്ടുമിക്ക തീയേറ്ററുകളിലും അന്നത്തെ കാലത്ത് റിലീസ് ചെയ്യുന്ന സിനിമകൾ എല്ലാം തന്നെ വിജയകാന്ത് കാണാറുണ്ടായിരുന്നു. ശ്രികുമാർ തീയേറ്ററായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.