നെടുമങ്ങാട്: 16 ലിറ്റര്‍ ചാരായവുമായി തിരുവനന്തപുരത്ത് രണ്ടു പേര് പിടിയിലായി. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാനെയും (47) നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിമി(35)നെയും ആണ് അറസ്റ്റ് ചെയ്തത്.

കാറില്‍ കടത്തിക്കൊണ്ടു പോകുന്നതിനിടെ ഇവര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ശ്യംകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക വാഹന പരിശോധനയിലാണ് നടപടി.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സുഭാഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ബി.വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. ശങ്കര്‍, എം.വിശാഖ്, കെ.ആര്. രജിത്ത്, ഹരിപ്രസാദ്.എസ്, സുജിത്ത്.വി.എസ്, അനീഷ്.വി.ജെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.