Recent-Post

പേരൂർക്കടയിൽ പ്രഭാത സവാരിക്കിറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം



പേരൂർക്കട: പ്രഭാത സവാരിക്കിറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം. വഴയിലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്.


ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് വാഹനം നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.


വാഹനം ഇടിക്കുന്നത് കണ്ടെങ്കിലും കാൽനടയാത്രക്കാർക്ക് പരിക്ക് പറ്റിയത് ആരും അറിഞ്ഞിരുന്നില്ല. അപകടമുണ്ടായി അരമണിക്കൂറോളം പിന്നിട്ട ശേഷമാണ് വഴിയോരത്ത് ഇരുവരും കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ വഴിയിൽ സ്ഥിരം പ്രഭാതസവാരി നടത്തുന്നവരാണ് ഇരുവരും.

സംഭവം നടന്നയുടൻ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കുട്ടിയടക്കം അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments