Recent-Post

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ കൊലപാതക കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു


നെടുമങ്ങാട്: ഭാര്യയുടെ അമ്മുമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി പിടിയിൽ. പേരുമല സ്വദേശി പങ്കിയെ 2014 ൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മഞ്ച പേരുമല വാട്ടർ ടാങ്കിന് സമീപം തടത്തരികത്ത് വീട്ടിൽ സന്തോഷ് (43) ആണ് പിടിയിലായത്.




കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി വിതുര ശിവൻ കോവിലിന് സമീപം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പത്ത് വർഷത്തിന് ശേഷം നെടുമങ്ങാട് പൊലീസ് പിടികൂടുകയായിരിന്നു.

 

Post a Comment

0 Comments