Recent-Post

കരുപ്പൂര് മുഖവൂർ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം



നെടുമങ്ങാട്: കരുപ്പൂര് മുഖവൂർ ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രം കുത്തിപ്പൊളിച്ച് മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിൽ, കമ്മിറ്റി ആഫീസ്, ഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ വാതിൽ കുത്തിപ്പൊളിച്ച് കാണിക്കവഞ്ചി അടിച്ച് പൊട്ടിച്ച് പതിനായിരത്തോളം രൂപ മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.


ചൊവാഴ്ച്ച പൂജാരി എത്തിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. വലിയമല പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. 


Post a Comment

0 Comments