
നെടുമങ്ങാട്: ഇന്റർനാഷണൽ കരാട്ടേ ഓർഗനൈസേഷൻ മാസ് ഒയാമാസ് ക്യോ കുഷിൻകായ് 35-ാമത് ജില്ലാ ജൂനിയർ ഓപ്പൺ കരാട്ടേ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പോയിന്റു നേടി ടീം നെടുമങ്ങാടിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. മുന്നൂറോളം മത്സരാർത്ഥികൾ പത്തു വിഭാഗങ്ങളിലായി വാശിയോടെ ഏറ്റുമുട്ടിയ മത്സരത്തിൽ ഫുൾ കോൺടാക്ട് കുമിത്തേ, കത്ത ഇനങ്ങളിൽ നെടുമങ്ങാട് ടീം മുന്നിലെത്തി.


നെടുമങ്ങാട് റാക്കിറ്റ് ബാഡ്മിന്റൺ അക്കാഡമിയിൽ ചീഫ് ഇൻസ്ട്രക്ടർ സെൻസായി രാജീവിന്റെ അദ്ധ്യക്ഷതയിൽ പൊലീസ് സബ് ഇൻസ്പെക്ടർ സുജിത് ടൂർണമെന്റിന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

കേരള ബ്രാഞ്ച് ചീഫ് സെൻസായി ഡിക്യൂം, പരിശീലകരായ അജയകുമാർ, ജയകുമാർ, ഷാജി ജോസഫ്, ബാബുരാജ്, ശ്യാം രാജ് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ റിട്ട. എക്സൈസ് സൂപ്രണ്ട് മചന്ദ്രനും ചീഫ് സെൻസായി ഡിക്യൂമും ചേർന്നു ഓവറോൾ ചാമ്പ്യൻഷിപ്പും സമ്മാനദാനവും നിർവഹിച്ചു. മുൻ നഗരസഭ കൗൺസിലർ കെ ജെ ബിനു, അഭിജിത്, ബൈജു എന്നിവർ പ്രസംഗിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.