Recent-Post

ഉമ്മൻചാണ്ടി സ്മൃതി സമിതി നെടുമങ്ങാടിന്റെ ആഭിമുഖ്യത്തിൽ ആദ്യകാല കോൺഗ്രസ് നേതാക്കളെ ആദരിച്ചു



നെടുമങ്ങാട്: ഉമ്മൻചാണ്ടി സ്മൃതി സമിതി നെടുമങ്ങാടിന്റെ ആഭിമുഖ്യത്തിൽ ആദ്യകാല കോൺഗ്രസ് നേതാക്കളെ ആദരിച്ചു. കബീർദാസ് പുരസ്കാര ജേതാവും മികച്ച സഹകാരിയും കോൺഗ്രസ് നേതാവുമായ ഹാജി. ജെ എ റഷീദിനെ ആദരിച്ചു കൊണ്ട് ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം മുനീർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നെടുമങ്ങാട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ പത്തോളം ബഹുമുഖ പ്രതിഭകളെ അവരുടെ വസതികളിൽ എത്തി പൊന്നാട ചാർത്തിയും ക്രിസ്തുമസ് പുതുവത്സര സമ്മാനം നൽകിയും ആദരിച്ചു.



വട്ടപ്പാറ സതീശൻ, കെ ജി ബിനു, കരിപ്പൂർ സതീഷ് കുമാർ, മണ്ണൂർക്കോണം താജുദ്ദീൻ, നെടുമങ്ങാട് വിജയൻ, പള്ളം സാബു, കരിപ്പൂര് രതീഷ്, കൗൺസിലർ ബീന എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments