


സ്കൂളിലെ സുപ്രണ്ട് ഓഫീസിൽ സൂക്ഷിച്ചിരുന്ന 13 മൊബൈൽ ഫോൺ, 2 ടാബ്, വർക്ക് ഷോപ്പിലുണ്ടായിരുന്ന സോഡിയം വേപ്പർ ലാംബ്, 50 കിലോ വരുന്ന ഇരുമ്പ് സ്ക്രാബ് എന്നിവ ഉൾപ്പെടെ 122600/-രൂപയുടെ സർക്കാർ മുതലുകളാണ് പ്രതി മോഷ്ടിച്ചത്. ഈ മുതലുകൾ വിൽക്കാൻ മോഷണ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

നെടുമങ്ങാട് ഡി.വൈ.എസ്.പി ബൈജുകുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി.ഐ ശ്രീകുമാരൻ നായർ, എസ്. ഐ മുഹ്സിൻ മുഹമ്മദ്, സുരേഷ് കുമാർ, എ.എസ്.ഐ വിജയൻ, സി.പി.ഒ റിയാസ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.