Recent-Post

നവകേരള സദസ്സ് നാടിനു വേണ്ടിയുള്ള ജനങ്ങളുടെ ഇടപെടൽ; മുഖ്യമന്ത്രി


നെടുമങ്ങാട്: നവകേരള സദസ്സ് നാടിനു വേണ്ടിയുള്ള ജനങ്ങളുടെ ഇടപെടലാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് മണ്ഡലം നവകേരള സദസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.


നവകേരള സദസ് ബഹിഷ്കരണം വിയോജിപ്പ് എന്തിനാണെന്ന് കോൺഗ്രസ്‌ ഇപ്പോഴും പറയുന്നില്ല. നമ്മുടെ നാടിനെ മുന്നോട്ട് നയിക്കാൻ സമ്മതിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനത്തെയാണ് ഞങ്ങൾ എതിർക്കുന്നത്. അതിനെന്താണ് കോൺഗ്രസിനു വിഷമിക്കാനുള്ളത്. ഇതു കോൺഗ്രസ്സിന് ബി ജെ പി യോടുള്ള മൃദു സമീപനമാണ്. അതോടൊപ്പം നാടിന്റെ പുരോഗതി ഉണ്ടാകരുതെന്ന മനോഭാവം കൂടി ആണ്. നാളെയെ കുറിച്ചുള്ള കരുതലാണ് നവ കേരള സദസ്സ് എന്നും മുഖ്യ മന്ത്രി പറഞ്ഞു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.

Post a Comment

0 Comments