Recent-Post

നവകേരള സദസിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭ വിവിധ കലാപരിപാടികളും കുടുംബ സംഗമവും സംഘടിപ്പിച്ചു



നെടുമങ്ങാട്: നവകേരള സദസിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഓട്ടികെയർ വ്യർച്വൽ തെറാപ്പി - ഓട്ടിലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ നിർവഹിച്ചു.



നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ് അജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ സ്വാഗതം പറഞ്ഞു. നഗരസഭ വികസന സ്റ്റാൻഡിങ് ചെയർപേഴ്സൺ എസ് സിന്ധു, വാർഡ്‌ കൗൺസിലർ, സിഡിഎസ് 1 ചെയർപേഴ്സൺ റീജ നസീർ, സിഡിഎസ് 2 ചെയർപേഴ്സൺ സീനത്ത് അസീസ്, രക്ഷകർത്താക്കളും പങ്കെടുത്തു. മെമ്പർ സെക്രട്ടറി ആനന്ദ്. ജി നന്ദി പറഞ്ഞു.




Post a Comment

0 Comments