Recent-Post

നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീനടക്കം അഞ്ച് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

നെടുമങ്ങാട്: ജില്ലാ ആശുപത്രി ക്യാന്റീൻ അടക്കം അഞ്ച് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

പതിനൊന്നാംകല്ല് ചിറയിൽ റെസ്റ്റ്റ്റോറന്റ്, സൽക്കാര ഹോട്ടൽ, നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീൻ, വട്ടപ്പാറ എസ് യു ടി ക്യാന്റീൻ എന്നി ഹോട്ടലിൽ നിന്നും ആണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. മാർക്കറ്റ് ജംഗ്ഷനിലെ നൂരിയ ഫാമിലി റെസ്റ്റോറന്റിന്റെ പുറക് വശത്തായി പ്ലാസ്റ്റിക് കത്തിക്കുന്നതായി കണ്ടെത്തി. വട്ടപ്പാറ എസ് യു ടി ക്യാന്റീൻ വൃത്തി രഹിതമായ നിലയായിരുന്നു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

ക്ലീൻ സിറ്റി മാനേജർ പ്രേംനവാസ്, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സബിത തുടങ്ങിയവർ സംഘമാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments