Recent-Post

നെടുമങ്ങാട് - കരുപ്പൂര് റോഡിൽ കിടന്ന് അഭ്യാസം കാട്ടി യൂത്ത് കോൺ​ഗ്രസ് നേതാവ്


കരുപ്പൂര്: അടിച്ചു പൂസായി നടുറോഡിൽ കിടന്ന് അഭ്യാസം കാട്ടി യൂത്ത് കോൺ​ഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് ഔട്ട്‍റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷിനെതിരെയാണ് പരാതി.



നെടുമങ്ങാട് - കരിപ്പൂര് റോഡിലാണ് സംഭവം. വിതുര സ്വദേശിയായ സൈനിക ഉദ്യോ​ഗസ്ഥനാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ബോധമില്ലാതെ അജീഷ് വാഹനത്തിൽ പോകുകയായിരുന്ന സൈനിക ഉദ്യോ​ഗസ്ഥനെയും തടഞ്ഞ് വച്ച് മോശം പരാമർശങ്ങൾ നടത്തി.

പിന്നാലെ സൈനികൻ പോലീസിൽ പരാതി നൽകി. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഇയാൾ പൊതുനിരത്തിൽ ​ഗതാ​ഗത തടസ്സം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്.അജീഷിനെതിരെ ജോലി വാ​ഗ്‍ദാനം ചെ്യത് പണം തട്ടിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

Post a Comment

0 Comments