ആറ്റിങ്ങലിലെ നവകേരള സദസില്‍ എം എസ് ബിനു പങ്കെടുത്തിരുന്നു. തന്റെ ഡിവിഷനിലെ ഒരു കുട്ടിയുടെ സര്‍ജറിക്ക് 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും അക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമാണ് പ്രഭാത യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ബിനുവിന്റെ പ്രഥമ പരിഗണന. ബഡ്ജറ്റ് ഇതിനോടകം വകയിരുത്തിയിട്ടുള്ള നെടുമങ്ങാട് നാലുവരി പാത വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ തദ്ദേശ ഫണ്ട് വീണ്ടും പുനഃസ്ഥാപിക്കണമെന്നും ബിനു പറയുന്നു.
പ്രതിപക്ഷം നവകേരള സദസ് പാടെ ബഹിഷ്കരിച്ചിരിക്കുന്നുവെന്ന ചോദ്യത്തോട്, ജനപ്രതിനിധിയെന്ന നിലയില്‍ ഇത്തരം ജനകീയ സദസുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നായിരുന്നു ബിനുവിന്റെ പ്രതികരണം.
‘ജനങ്ങളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ വേദി ഉപയോഗപ്രദമാകും. ഒപ്പം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും നവകേരള സദസ് സഹായിക്കും. നല്ലൊരു വേദിയാണിത്.’ നവകേരള പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് തനിക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നും ജനങ്ങളുടെ ആവശ്യമാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും എംഎസ് ബിനു പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.