Recent-Post

കോൺഗ്രസിന്റെ 138 ജന്മദിനം ഉമ്മൻചാണ്ടി സ്മൃതി സമിതി നെടുമങ്ങാടിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു



നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണവും കുടിവെള്ളവും നൽകി ആചരിച്ചു. പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് ഉവൈസ് ഖാൻ ഉദ്ഘാടനം ചെയ്തു.




നഗരസഭാ പ്രതിപക്ഷ നേതാവ് പുങ്കുമൂട് അജി, മന്നൂർക്കോണം താജുദ്ദീൻ, കെ ജെ ബിനു, നെടുമങ്ങാട് വിജയൻ, കരിപ്പൂർ സതീഷ് കുമാർ, വാണ്ട സതീഷ്, നെട്ടയിൽ സജി, ഇന്ദിരാ ക്ലൈമറ്റ് ഹാഷിം റഷീദ്, ഷാരൂഖ് ഖാൻ, നെട്ടിറച്ചിറ രഘു, അസീസ്, മഞ്ചയിൽ അനീഷ്, ജീന ബി എസ് എന്നിവർ പ്രഭാത ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. ആശുപത്രി സൂപ്രണ്ട്, നേഴ്സിങ് സൂപ്രണ്ട്, ഡ്യൂട്ടി ഡോക്ടർമാർ, ഡ്യൂട്ടി നേഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments