Recent-Post

ആൽമരം മുറിച്ച സംഭവം; കോൺഗ്രസ് പ്രതിഷേധം




നെടുമങ്ങാട്: നെടുമങ്ങാടിൻ്റെ സംസാരിക പൈതൃകത്തിൻ്റെ പ്രതീകമായ കച്ചേരി നടയിലെ ആൽമരം നവകേരള സദസിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിന് തടസമാണെന്നതിൻ്റെ കാരണം പറഞ്ഞ് ആൽ മരം മുറിച്ച് മാറ്റാൻ ശ്രമിച്ചത്തിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. മരത്തിൻ്റെ ഏതാനം ചില ശീഖരങ്ങൾ മുറിച്ചത്തിന് ശേഷം മുഴുവനായി മുറിക്കാനുള്ള ശ്രമത്തെയാണ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. പ്രതിഷേധത്തിൻ്റെ ഭാഗമായി നെടുമങ്ങാട് കച്ചേരി നട റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കോൺനെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്.




Post a Comment

0 Comments