Recent-Post

നവകേരള സദസ്സ് നെടുമങ്ങാട് കോൺഗ്രസ്‌ പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തു


നെടുമങ്ങാട്: മുഖ്യമന്ത്രിയുടെ നവ കേരള സദസ്സുമായി ബന്ധപ്പെട്ട് ഗുണ്ടാ മുഖ്യമന്ത്രി ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നവ കേരള സദസ്സിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം പോലീസുമായി കയ്യാങ്കളിയിൽ കലാശിച്ചു. മഹിളാ കോൺഗ്രസ് ഉൾപ്പെടെ ഉള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.




ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി അർജുനന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം മുനീർ, കല്ലയം സുകു, എൻ ബാജി, എസ് അരുൺകുമാർ, വട്ടപ്പാറ ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ മഹേഷ് ചന്ദ്രൻ , കരിപ്പു ർ ഷിബു, കരകുളം വിജയരാജ്, വട്ടപ്പാറ ഓമന, ചെല്ലാംകോട് ജ്യോതിഷ് കുമാർ, പൂങ്കുമൂട് അജി, താഹിറ ബീവി, എൻ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments