Recent-Post

നവകേരള യാത്രയുടെ ഭാഗമായി ഭാഗികമായി ആൽ മരം മുറിച്ചുമാറ്റിയതിനെതിരെ ബിജെപി പ്രതിഷേധം



നെടുമങ്ങാട്: നെടുമങ്ങാടിന്റെ ചരിത്രം വിളിച്ചോതുന്ന കച്ചേരി നടയിലെ ആൽ മരം മുഖ്യ മന്ത്രിയുടെ നവകേരള യാത്രയുടെ ഭാഗമായി ഭാഗികമായി മുറിച്ചുമാറ്റിയതിനെതിരെ ബിജെപി പ്രതിഷേധം. വിവിധ വകുപ്പുകളുടെ അനുമതി മുറിക്കാൻ വേണമെന്നിരിക്കെ യാതൊരു അനുമതിയും ഇല്ലാതെ മുറിച്ചതിൽ പ്രതിഷേധിച്ചു ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രധിഷേധ സമരം നടത്തി.




ആലിനു മുൻപിൽ റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വരും ദിവസങ്ങളിൽ ഇതിനെതിരെ ശക്തമായ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. 


ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു, വൈസ് പ്രസിഡന്റ്‌ മാരായ സുനിലാൽ, ബൈജു മഞ്ച, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല രാധാകൃഷ്ണൻ, കൗൺസിലർ മാരായ വിനോദിനി, സംഗീത, ടൌൺ ഏരിയ ജനറൽ സെക്രട്ടറി, പ്രസാദ് കോട്ടപ്പുറം, കച്ചേരി ഏരിയ പ്രസിഡന്റ്‌ വിമൽ കുമാർ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ശാലിനി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലു, സെക്രട്ടറി ശക്തി, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്‌ ഉദയകുമാർ, എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments