
നെടുമങ്ങാട്: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പേരിൽ നെടുമങ്ങാട് ആസ്ഥാനമായി സംസ്ഥാനതലത്തിൽ രൂപീകരിച്ച അടൽ ജി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ നെടുമങ്ങാട്ട് നിർവഹിച്ചു. അടൽജി ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി കല്ലയം വിജയകുമാറിന്റെ അധ്യക്ഷതയിൽ യോഗത്തിൽ എസ് സേതു മാധവൻ, ഡോക്ടർ പി പി വാവ, കരകുളം സുനിൽ, കല്ലയം ബിന്ദു ശ്രീകുമാർ കുറക്കോട് ബിനു, നെട്ട സുനിലാൽ തുടങ്ങിയവർ സംസാരിച്ചു.


പ്രഥമ അടൽജി പുരസ്കാരം അരവിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ രാമൻപിള്ളക്കും മാധ്യമ പുരസ്കാരം സുജയ പാർവതിക്കും സംഗീത രംഗത്തെ പുരസ്കാരം ഡോ പന്തളം ബാലനും കലാരംഗത്തെ പുരസ്കാരം അസീസ് നെടുമങ്ങാടിനും കായിക രംഗത്തെ പുരസ്കാരം ഗുലാബ് കുമാറിനും നൽകി. മാധ്യമ പ്രവർത്തകരായ ആനാട് ശശി (മലയാള മനോരമ), നജി വിളയിൽ (മാധ്യമം), ആർ സി ദീപു (ദീപക), സനു സത്യരാജൻ (കേരള കൗമുദി), മൂഴിയിൽ മുഹമ്മദ് ഷിബു (സിറാജ്), വിനായക് ശങ്കർ എസ് (നെടുമങ്ങാട് ഓൺലൈൻ), ഗോപകുമാർ (ജന്മഭൂമി) എന്നിവരെ ആദരിച്ചു. ചികിത്സ സഹായ വിതരണം, വെബ്സൈറ്റ് ഉദ്ഘാടനം, ലോഗോ പ്രകാശനം, ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടന്നു.
.png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.