Recent-Post

പ്രമുഖ നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു



ചെന്നൈ: പ്രമുഖ നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് വിടവാങ്ങി. 71 വയസായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ നിന്നും മടങ്ങിയ അദ്ദേഹത്തെ കോവിഡ് ബാധയെ തുടർന്നാണ് വീണ്ടും ചികിത്സയിൽ പ്രവേശിപ്പിച്ചത്. സാലിഗ്രാമിലെ വീട്ടിലെത്തിച്ച വിജയകാന്തിന്റെ ഭൗതികശരീരത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അന്തിമോപചാരം അർപ്പിച്ചു.



പൊതുദർശനത്തിനായി വിലാപയാത്രയായി കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് ഭൗതികശരീരം എത്തിച്ചു. നാളെ വൈകിട്ട് പാര്‍ട്ടി ആസ്ഥാനത്താണ് സംസ്കാരം. രാവിലെ രാജാജി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വിജയകാന്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. തമിഴ് സിനിമാലോകത്തെ ഇതിഹാസമായിരുന്ന വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നെന്ന് നരേന്ദ്രമോദി അനുസ്മരിച്ചു.


Post a Comment

0 Comments