
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
അജിൻ അബോവസ്ഥലായ കാര്യം യുവതിയാണ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചത്. മദ്യ ലഹരിയായിരുന്ന അജിൻ തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോൾ യുവതി രക്ഷിച്ചതാകാമെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.