Recent-Post

മഞ്ച വിഎച്ച്എസ്ഇയുടെ ശബ്ദപുസ്തകം സിനിമ താരം മമ്മൂട്ടി പ്രകാശനം ചെയ്തു



നെടുമങ്ങാട്: മഞ്ച വി.എച്ച്.എസ്.ഇ-യിൽ രണ്ട് വര്‍ഷം നീണ്ട ഭരണഘടനാ വായനയുടെ സമാപനത്തിൽ ശബ്ദപുസ്തകം സിനിമ താരം മമ്മൂട്ടി പ്രകാശനം ചെയ്തു. പുതുതലമുറയിലെ കുട്ടികള്‍ക്ക് ഭരണഘടനാ ശില്‍പ്പി ഡോ.ബി ആർ അംബേദ്ക്കറെ പരിചയപ്പെടുത്തുന്നതിനായി എല്ലാ വെള്ളിയാഴ്ചയും സ്‌കൂളിൽ പുസ്തക വായനസംഘടിപ്പിച്ചു.


 
അധ്യാപകദിനത്തില്‍ തുടങ്ങിയ വായന 20-നാള്‍ നീണ്ടുനിന്നു. അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍, മറ്റ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ എന്നിവരുടെ അംബേദ്ക്കര്‍ വായനയില്‍ നിന്നും സ്വരൂപിച്ച അറിവുകളാണ് ശബ്ദപുസ്തകത്തിലുള്ളത്. ഇങ്ങനെ തയാറാക്കിയ ഓണ്‍ലൈന്‍ പതിപ്പ് സിനിമയില്‍ ഡോ.ബി.ആര്‍.അംബേദ്ക്കറുടെ വേഷം ജനകീയമാക്കിയ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ ലിങ്കിലൂടെ ഇത് വായിക്കാന്‍ കഴിയും. പ്രഥമാധ്യാപിക കെ.എസ്.രശ്മിയും, പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹിതുമാണ് ശബ്ദപുസ്തകത്തിന് ആമുഖം നല്‍കിയിരിക്കുന്നത്.



Post a Comment

0 Comments