Recent-Post

നിയന്ത്രണംവിട്ട ജീപ്പിടിച്ച് വീടിന്റെ മതിൽ തകർന്നു




ആര്യനാട്: ആര്യനാടിനുസമീപം പാലൈക്കോണത്ത് നിയന്ത്രണംവിട്ട ജീപ്പിടിച്ച് വീടിന്റെ മതിൽ തകർന്നു. പാലൈക്കോണം സരോജഭവനിൽ സരോജത്തിന്റെ വീടിന്റെ മതിലാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45-നാണ് അപകടം.



കുറ്റിച്ചൽ ഭാഗത്തുനിന്ന് ആര്യനാട്ടേക്കു വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻതന്നെ വാഹനം ഓടിച്ച ആൾ സ്ഥലംവിട്ടതായി നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments