
തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട് നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. '


ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും....വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി....മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു....ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.