
നെടുമങ്ങാട്: മലയോര മേഖലയുടെ ആസ്ഥാനമായ നെടുമങ്ങാട് നിന്നും നഗർകോവിലിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. സ്ഥലങ്ങളെയും ഈ റൂട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സർവീസ് ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.


നിറയെ യാത്രക്കാരുമായി കന്യാകുമാരിയിൽ നിന്നും നെടുമങ്ങാട്ടേക്കും തിരിച്ചും തമിഴ്നാട് ട്രാൻസ്‌പോർട് നിലവിൽ സർവീസ് നടത്തുന്നുണ്ട്. തൊഴിൽ - വിദ്യാഭ്യാസ - വിനോദ ആവശ്യങ്ങൾക്കായി ദിനംപ്രതി നിരവധി പേരാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. നിലവിൽ ബസുകൾ മാറിക്കയറിയാണ് യാത്ര ചെയ്യുന്നത്. നേരിട്ട് ബസ് ലഭ്യമാണെങ്കിൽ അത് യാത്രക്കാർക്ക് വളരെ ഉപയോഗപ്രദവും സമയ ലാഭവും ആണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.