കള്ളിക്കാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പാട്ടേക്കോണം ഏലായിൽ ഒന്നര ഏക്കറോളം സ്ഥലത്തിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ നെൽ കൃഷിവിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ്മെമ്പർ ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതീഷ് കുമാർ, വൈസ് പ്രസിഡന്റ് ബിന്ദു വി രാജേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സദാശിവൻകാണി, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാരായ ദിലീപ്കുമാർ, കല, വിനിത, പ്രതീഷ് മുരളി, അനില, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൃഷി ഓഫീസർ എൻ. ഐ. ഷിൻസി പദ്ധതി വിശദീകരിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ്മാരായ സാബു, ചിഞ്ചു, ശ്രീദേവി നന്ദി അർപ്പിച്ചു സംസാരിച്ചു. കള്ളിക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിവിനോദ് കുമാർ,സ്റ്റാറ്റിസ്റ്റിക് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കാർഷികവികസന സമിതിഅംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
വന്യമൃഗശല്യ മേഖലയായിട്ടും കാട്ടുപന്നി, മയിൽ എന്നിവയുടെ ആക്രമണത്തെ പ്രതിരോധിച്ചു മികച്ച വിളവ് നേടാൻ കർഷകരായ ഹരിയും കുടുംബം, പുഷ്പശോഭിയും കുടുംബം എന്നിവർക്ക് കഴിഞ്ഞു. വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് അന്യം നിന്നു പോകുന്ന നെൽകൃഷിയെ തിരികെ കൊണ്ടുവരാനാണ് പഞ്ചായത്തിന്റെയും കൃഷിഭവന്റേയും ശ്രമം. ശ്രേയ ഇനം നെൽ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.