Recent-Post

ഭിന്നശേഷിക്കാർക്ക് നെടുമങ്ങാട്‌ നഗരസഭയുടെ സഹായ ഉപകരണ വിതരണവും മെഡിക്കൽ ക്യാമ്പും



 

നെടുമങ്ങാട്‌: നെടുമങ്ങാട്‌ നഗരസഭ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണവും മെഡിക്കൽ ക്യാമ്പും നെടുമങ്ങാട് ടൌൺ ഏൽപിഎസിൽ വച്ചു നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ അജിത അധ്യക്ഷയായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ ഉദ്‌ഘാടനം നിർവഹിച്ചു.




സിഡിപിഒ ജെഷിത ഇ സ്വാഗതം മെഡിക്കൽ ഡോക്ടർമാരുടെയും കെൽട്രോണിന്റെയും സഹായത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ അൻപതിലധികം ഗുണഭോക്താക്കൾക്ക് സഹായ ഉപകരണം നിർണയം നടത്തി. ഐസിഡിഎസ് സൂപ്പർവൈസർ മാരായ വിദ്യ. എസ്, ചിത്ര, സിഡബ്ല്യൂഎസ് കാർത്തിക എസ്, അംഗനവാടി പ്രവർത്തകർ എന്നിവർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നിർവഹിച്ചു.


Post a Comment

0 Comments