
നെടുമങ്ങാട്: ആവശ്യമായ ജീവൻ രക്ഷാ മരുന്നുകളോ ഇല്ലാതെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ആരോപിച്ചു. 200 ഓളം കിടപ്പ് രോഗികളാണ് പഞ്ചായത്തിൽ ഉള്ളത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 10 ലക്ഷം രൂപ പാലിയേറ്റീവ് കെയറിനും 5 ലക്ഷം രൂപ മരുന്നു വാങ്ങുന്നതിനും ഒരുലക്ഷം രൂപ പ്രമേഹ രോഗികൾക്കും ഒന്നേകാൽ ലക്ഷം രൂപ വൃക്ക രോഗികൾക്കുമായി പ്രത്യേകം ഫണ്ട് വച്ചിരുന്നു. അതിനുപുറമേ 75 ലക്ഷം രൂപ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി പഞ്ചായത്ത് ഫണ്ട് പ്രത്യേകം മാറ്റിവെച്ചിരുന്നത്. ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും ഒരു ഫാർമസിസ്റ്റിന്റെയും ലാബ് ടെക്നീഷ്യന്റെയും സേവനം പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.